അൽസഖ്ൽ; വിറാസ് ഗേൾസിലെ ഫിനിഷിംഗ് ക്യാമ്പിന് തുടക്കമായി

മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിലെ അൽസഖ്ൽ ഫിനിഷിംഗ് ക്യാമ്പിൽ ശാഫി സഖാഫി മുണ്ടമ്പ്ര സംസാരിക്കുന്നു

മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിലെ അൽസഖ്ൽ ഫിനിഷിംഗ് ക്യാമ്പിൽ ശാഫി സഖാഫി മുണ്ടമ്പ്ര സംസാരിക്കുന്നു
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിൽ നിന്ന് ഈ വർഷം കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ഫിനിഷിംഗ് ക്യാമ്പ് അൽസഖ്ലിന് തുടക്കമായി. ഖുർആൻ, ഹദീസ്, സ്ത്രീ കർമശാസ്ത്രം, കുടുംബം, രക്ഷാകർതൃത്വം, ക്ലാസ്റൂം മാനേജ്മെന്റ്, ദഅ്വത്, കുക്കിംഗ് തുടങ്ങിയ പതിനഞ്ച് സെഷനുകളിലായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ സെഷന് ശാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നൽകി. മറ്റു സെഷനുകൾക്ക് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, അബ്ദുൽജലീൽ സഖാഫി ചെറുശ്ശോല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുറശീദ് സഖാഫി ഏലംകുളം, മുഹിയദ്ദീൻ സഖാഫി തളീക്കര, അനസ് അമാനി പുഷ്പഗിരി, ഇബ്റാഹീം സഖാഫി താത്തൂർ, മുഹിയദ്ദീൻ ബുഖാരി ചേറൂർ, ജാബിർ നെരോത്ത്, ഫാറൂഖ് നൂറാനി ബീജാപ്പൂർ, ശാക്കിറ സിയാദ് അണ്ടോണ, ജുവൈരിയ ദുൽകിഫിൽ കാരന്തൂർ തുടങ്ങിയവർ നേതൃത്വം നൽകും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം