കോഴിക്കോട്: മെയ് 10,11,12 തിയ്യതികളില്‍ നടക്കുന്ന അന്താരാഷ്ട്ര സഖാഫി കോണ്‍ഫറന്‍സില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേര്‍ക്ക് സജ്ജീകരണങഅങള് പൂര്‍ത്തിയാക്കാന്‍ വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ സംയുക്തയോഗം തീരുമാനിച്ചു. റജിസ്ട്രേഷന് നടപടികള്‍ എല്ലാ കേന്ദ്രങ്ങളിലും പൂര്‍ത്തീകരിച്ചതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. കൈപ്പുറം ബഷീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്ദുല്ല സഖാഫി മലയമ്മ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖം, തറയിട്ടാല്‍ ഹസന് സഖാഫി, അബ്ദുല്‍ മജീദ് സഖാഫി മുടിക്കോട്, അക്ബര്‍ ബാദുഷ സഖാഫി, മുഹമ്മദ് സഖാഫി വള്ളിത്തോട്, മുഹമ്മദ് ശംവ്വീല് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved