"കുന്നമംഗലം: മര്‍കസിന്റെ വിവിധ സ്കൂളുകളില്‍ നവാഗതരെ സ്വീകരിച്ച് പ്രവേശനോത്സവം നടന്നു. പുതിയ അധ്യയന വര്‍ഷം പഠനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വസന്തമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്ന വിധത്തിലായിരുന്നു പ്രവേശനോത്സവ പരിപാടികള്‍. കാരന്തൂര്‍ മര്‍കസ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പ്രവേശനോത്സവം ഹെഡ്മാസ്റ്റര് എന്‍. അബ്ദുറഹ്മാന് കുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോല പ്രവേശനോത്സവ ഗാനം ആലപിച്ചു. ഹര്‍ഷിദ് കെ, അഷ്റഫ്, വി.കെ.സി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവം കാസിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഷ്റഫ് മാസ്റ്റര്‍, മൂസക്കോയ മാസ്റ്റര്‍, ആയിശാബി എന്നിവര്‍ സംബന്ധിച്ചു. [caption id=""attachment_695"" align=""aligncenter"" width=""600""] കാരന്തൂര്‍ മര്‍കസ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം[/caption]"
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved