മര്‍കസ് ഐ.ടി.ഐ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു


കാരന്തൂര്‍: വിദഗ്ധരായ തൊഴിലാളികള്‍ക്ക് മികച്ച വ്യവസായ മേഖലകളില്‍ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മര്‍കസ് ഐ.ടി.ഐയില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ.ടി.ഐയില്‍ ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്ന ആയിരത്തോളം ഇദ്യോഗാര്ത്ഥികള് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഓട്ടോമോട്ടീവ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്, എയര്‍ കണ്ടീഷനിംഗ്, മെക്കാനിക്കല്‍. നിര്‍മാണം, ഘന വ്യവസായം തുടങ്ങിയ മേഖലകളില്‍ നിന്ന് ഇരുപതോളം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. പകുതിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കും കോഴ്സ് കഴിയുന്നതോടെ തൊഴില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ ഒന്‍പത് മണിക്ക് നടന്ന ഉദ്ഘാടന സെഷന് മര്‍കസ് അക്കാദമിക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മര്‍കസ് അക്കാദമിക് പ്രൊജക്ടറ്റ് ഡയറക്ടര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുറഹ്മാന് കുട്ടി, സി. ചന്ദ്രന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷമീര്‍ പി.കെ നന്ദിയും പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം