യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് ഉദ്ഘാടനം; കാന്തപുരം ചെച്നിയ പ്രസിഡന്റിന്റെ അതിഥി


കോഴിക്കോട്: ചെച്നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവിന്റെ നേതൃത്വത്തിൽ നിർമിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിൽ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പങ്കെടുക്കും. ഇരുപതിനായിരം വിശ്വാസികൾക്ക് ഒരേ സമയം നിസ്കരിക്കാൻ പറ്റുന്ന പള്ളി, ചെച്നിയയുടെ പ്രഥമ പ്രസിഡന്റ് അഹ്മദ് ഹാജി കാദ്യറോവിന്റെ പേരിലാണ് നിർമിച്ചിരിക്കുന്നത്. 43 രാജ്യങ്ങളിൽ നിന്നുള്ള 200 പ്രധാന പണ്ഡിതരും രാഷ്ട്രീയ നേതാക്കളും വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കും. ചെച്നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവുമായും ചെച്നിയൻ ഗ്രാൻഡ് മുഫ്തി സലാഹ് മെസീവുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തും. ഉദ്ഘാടനത്തിന് അനുബന്ധമായി നടക്കുന്ന അന്തരാഷ്ട്ര ഖുർആൻ പാരായണ മത്സരം, മദ്ഹു നബി സമ്മേളനം എന്നിവയിലും അദ്ദേഹം സംബന്ധിക്കും. റഷ്യൻ റിപ്പബ്ലിക്കിലെ മറ്റൊരു പ്രധാന രാജ്യമായ ദാഗിസ്ഥാനിലെ ഇസ്ലാമിക നേതൃത്വവും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ ദാഗിസ്ഥാനിൽ എത്തിയ ഗ്രാൻഡ് മുഫ്തി ഇന്ന് ദാഗിസ്താൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹ്മദ് അൽ ഹാജിയുമായി കൂടിക്കാഴ്ച നടത്തും. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് യു.എ.ഇ കറസ്പോണ്ടന്റ് അലി അസ്ഗർ സഖാഫി എന്നിവരും വിവിധ പരിപാടികളിൽ സംബന്ധിക്കും.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം