പൗരത്വ ബില്‍: ഗവര്‍ണറുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി


തിരുവനന്തപുരം: പൗരത്വബില്‍ നടപ്പാക്കുവാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. പൗരത്വബില്ലില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം വിവേചനപരമാണെന്ന് ഗവര്‍ണറെ അറിയിച്ച കാന്തപുരം, ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്മാറാന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ വികാരം കേന്ദ്രത്തെ അറിയാക്കാമെന്ന് ഗവര്‍ണര്‍ കാന്തപുരത്തിന് ഉറപ്പ് നല്കി.
പൗരത്വബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിതാഷാ എന്നിവരെ നേരില്‍ കാണുമെന്ന് കാന്തപുരം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മതത്തെ പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡമാക്കി മാറ്റുന്നതിലൂടെ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങല്‍ക്ക് അരങ്ങൊരുങ്ങുകയാണെന്ന് കാന്തപുരം പറഞ്ഞു.
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം