മര്‍കസ് നാഷണല്‍ സ്റ്റുഡന്റസ് അസോസിയേഷന് ജീലാനി അനുസ്മരണം നടത്തി


കോഴിക്കോട്: മര്‍കസ് ശരീഅ കോളജില്‍ പഠിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജീലാനി അനുസ്മരണവും ശൈഖ് അഹ്മദ് റസാഖാന് ബറേല്‍വി അനുസ്മരണവും സംഘടിപ്പിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് ആഴമുള്ള വേരോട്ടം ഉണ്ടാക്കുകയും, ലോകപ്രശസ്തമായ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത മഹാനായ പണ്ഡിതനായിരുന്നു അഹ്മദ് റസാഖാന് ബറേല്‍വിയെന്ന് കാന്തപുരം പറഞ്ഞു. ശരീഅത്തിനെ ശരിയായി വിശ്വാസികളിലേക്ക് വിനിമയം ചെയ്ത മഹാന് തസവ്വുഫിന്റെ യഥാര്‍ത്ഥമായ മാര്‍ഗത്തിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് വിശ്വാസികള്‍ക്ക് വെളിച്ചം നല്കി: കാന്തപുരം പറഞ്ഞു. മര്‍കസ് ശരീഅ കോളജ് സീനിയര്‍ മുദരിസ് വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഉമറലി സഖാഫി, മൂസ സഖാഫി പാതിരമണ്ണ പ്രസംഗിച്ചു.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം