"
കോഴിക്കോട്: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിച്ചു റമസാനിൽ വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈനിൽ നടത്തുമെന്ന് മർകസ്. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്ദുൽ ജലീൽ സഖാഫിയുടെ "കോവിഡ് കാലത്തെ റമസാൻ" എന്ന ചോദ്യോത്തര സീരീസ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
റമസാൻ ഒന്ന് മുതൽ ആത്മീയ പ്രഭാഷണങ്ങൾ, ലോകത്തെ പ്രമുഖ മുഫ്തിമാരുമായുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഓൺലൈൻ സംഭാഷണങ്ങൾ, കോവിഡ് കാലത്ത് സൂക്ഷിക്കാനുള്ള മതപരമായ കർമ്മങ്ങൾ വിവിധ ഭാഷകളിൽ തുടങ്ങിയവ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യും. ആരോഗ്യ വിദഗ്ദർ, അക്കാദമീഷ്യർ, ചരിത്രകാരന്മാർ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങൾ, ലോകത്തെ വിവിധ രാഷ്ട്രങ്ങളിലുള്ള മർകസ് പൂർവ്വവിദ്യാർത്ഥികളുടെ റമളാൻ അനുഭവങ്ങൾ എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും.
അറബി, ഉറുദു, മലയാളം ഭാഷകളിലുള്ള മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക സന്ദേശങ്ങളും റമളാനിലെ ഓരോ ദിവസവും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരുടെ റമളാൻ സന്ദേശപ്രഭാഷണങ്ങളും ഓൺലൈനിൽ നടക്കും. വെള്ളിയാഴ്ചകളിൽ പ്രധാന പണ്ഡിതരുടെ പ്രഭാഷണങ്ങൾ, റമളാൻ പതിനേഴിന് ബദർ ദിനം, റമളാൻ ഇരുപത്തിയഞ്ചാം രാവിന് ആത്മീയ സമ്മേളനം എന്നിവ നടക്കും. അതേസമയം, മർകസ് കേന്ദ്രകാമ്പസിലും വിവിധ കീഴ്സ്ഥാപനങ്ങളിലും നടന്നുവരുന്ന ഇഫ്താർ മീറ്റുകൾ ഇത്തവണ ഉണ്ടാവില്ലെന്ന് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അറിയിച്ചു. www.youtube.com/markazonline, www.youtube.com/sheikhaboobacker എന്നീ യൂട്യൂബ് പേജുകളിൽ വിവിധ പരിപാടികൾ നടക്കും. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved