"
കോഴിക്കോട്: മർകസിന്റെ ആത്മീയ നേതൃത്വമായ സി.എം വലിയുല്ലാഹിയുടെ ഉറൂസ് ഇന്ന് (ശനി) മർകസിൽ നടക്കും. വൈകുന്നേരം 4.30 ന് മൗലിദ് പാരായണവും രാത്രി 7.30 മുതൽ അനുസ്മരണ സമ്മേളനവും ഓൺലൈനിൽ നടക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദു സ്വബൂർ ബാഹസൻ അവേലം, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, സി.എം അബൂബക്കർ സഖാഫി മടവൂർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പരിപാടികൾ തത്സമയ സംപ്രേക്ഷണം ചെയ്യും. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved