അഹ്ദലിയ്യയും അജ്മീർ നേർച്ചയും ഇന്ന് മർകസിൽ
സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയുടെ ഓർമപുതുക്കി അജ്മീർ നേർച്ചയും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും....

സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയുടെ ഓർമപുതുക്കി അജ്മീർ നേർച്ചയും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും....

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ർ ദുആ മജ്ലിസ് ഇന്ന് (ശനി) മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയുടെ ഓർമപുതുക്കി അജ്മീർ നേർച്ചയും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, വിപിഎം ഫൈസി വില്യാപ്പള്ളി നേതൃത്വം നൽകും.
ഇമ്പിച്ചാലി ഉസ്താദ്, പിഎംകെ ഫൈസി എന്നിവരെ അനുസ്മരിച്ച് അബ്ദുല്ല സഖാഫി മലയമ്മ പ്രഭാഷണം നടത്തും. മർകസ് ശരീഅ കോളേജ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ് ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പ്രോഗ്രാം തത്സമയം സംപ്രേക്ഷണം ചെയ്യും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം