മലേഷ്യന് അന്താരാഷ്ട്ര സിമ്പോസിയത്തിനായി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മലേഷ്യയിലെത്തി

ക്വാലാലംപൂര് (മലേഷ്യ): മലേഷ്യയിലെ വേള്ഡ് ട്രേഡ് സെന്ററില് വെച്ച് നടക്കുന്ന മദനി അന്താരാഷ്ട്ര സിമ്പോസിയത്തില് ജാമിഅ മര്കസ് റെക്ടര് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി പങ്കെടുക്കും. ഈ മാസം 3, 4 തീയതികളില് 'ഇസ്ലാമും മിതത്വവും' എന്ന പ്രമേയത്തിലാണ് ഈ വര്ഷത്തെ സിമ്പോസിയം നടക്കുന്നത്. മിതത്വമുള്ള മുസ്ലിം സമൂഹത്തെ ആധുനിക ലോക സമ്പ്രദായങ്ങളിലേക്ക് പരുവപ്പെടുത്തുക എന്നതാണ് സിമ്പോസിയം കൊണ്ടുള്ള പ്രധാന ലക്ഷ്യം.
ലോകോത്തര പണ്ഡിതരും നേതാക്കളും പങ്കെടുക്കുന്ന ചര്ച്ചകളില് മലേഷ്യന് പ്രധാനമന്ത്രി അന്വര് ഇബ്റാഹീമും, അല് അസ്ഹര് ഗ്രാന്ഡ് ഇമാം പ്രൊഫ. അഹ്മദ് അത്തൊയ്യിബും പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രങ്ങളിലെ മദ്റസാ സമ്പ്രദായങ്ങളെ കുറിച്ചുള്ള ചര്ച്ചയില് ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും ഇന്ത്യന് ഗ്രാന്ഡ് മസ്ജിദ് ജാമിഉല് ഫുതുഹ് ചീഫ് ഇമാം കൂടിയായ അസ്ഹരി സംബന്ധിക്കുക.
'ദക്ഷിണേന്ത്യന് പണ്ഡിതരും ആധുനിക മദ്റസാ രീതിശാസ്ത്രവും' എന്ന തലക്കെട്ടില് അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും. ആധുനികതക്കിടയിലും മദ്റസാ പാരമ്പര്യങ്ങള് എന്ത് കൊണ്ട് പ്രസക്തമാകുന്നു എന്ന് വിപുലമായി ചര്ച്ച ചെയ്യപ്പെടും.
വിവിധ ലോക രാജ്യങ്ങളിലെ മുസ്ലിം പണ്ഡിതര് തമ്മിലുള്ള പരസ്പര ബന്ധവും അവര്ക്കിടയിലെ ആരോഗ്യകരമായ ചര്ച്ചകളും മദനി അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ലക്ഷ്യങ്ങളാണ്. മിതത്വവും അതോടൊപ്പം തന്നെ പുരോഗതിയുമുള്ള നീക്കങ്ങളിലൂടെ ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥിതിയെ കൂടുതല് മെച്ചപ്പെടുത്താന് ആവശ്യമായ ചര്ച്ചകളായിരിക്കും ഈ വര്ഷം കൂടുതലായും ഉണ്ടാവുക.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved