മർകസ് ഐ ടി ഐയിൽ മെഗാ പ്ലേസ്മെന്റ്

മർകസ് ഐ ടി ഐയിൽ നടന്ന മെഗാ പ്ലേസ്മെൻ്റ് മുഹമ്മദ് ശഹീർ ഉദ്ഘാടനം ചെയ്യുന്നു

മർകസ് ഐ ടി ഐയിൽ നടന്ന മെഗാ പ്ലേസ്മെൻ്റ് മുഹമ്മദ് ശഹീർ ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം: വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച വ്യവസായ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മർകസ് ഐ ടി ഐയിൽ മെഗാ പ്ലേസ്മെന്റ് സംഘടിപ്പിച്ചു. വിവിധ ട്രേഡുകളിൽ ഈ വർഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വേണ്ടിയാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ജില്ലാ ജൂനിയർ അപ്രന്റിസ്ഷിപ് അഡ്വൈസർ മുഹമ്മദ് ശഹീർ ഉദ്ഘാടനം ചെയ്തു.
മർകസ് രാജ്യത്തിനകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വിദഗ്ധ പരിശീലകരെ വാർത്തെടുക്കുന്നതിൽ മർകസ് ഐ ടി ഐ ഏറെ മുമ്പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കൾച്ചറൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തി. ഐ ടി ഐ പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അശ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പൽ അബ്ദുർ റഹ്മാൻ കുട്ടി, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി സംസാരിച്ചു.
ഓട്ടോമൊബൈൽ, ഡീസൽ മെക്കാനിക്, എയർ കണ്ടീഷനിംഗ്, സിവിൽ എൻജിനീയറിംഗ്, വയർമാൻ, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളിൽ നിന്നായി 250 ഉദ്യോഗാർഥികൾ കുടിക്കാഴ്ചയിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ 30 കമ്പനികൾ ഉദ്യോഗാർഥികളെ തേടിയെത്തി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്മെൻ്റ് ലഭിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം