മർകസിന് കരുത്തു പകർന്ന് സഖാഫി ശൂറ
ശ്രദ്ധേയമായി തര്‍മീം, മുവാസ സമർപ്പണം...

മർകസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സഖാഫി ശൂറ ആവിഷ്കരിച്ച തര്‍മീം, മുവാസ പദ്ധതിയുടെ രേഖകൾ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന് ശൂറ നേതൃത്വം കൈമാറുന്നു.
ശ്രദ്ധേയമായി തര്‍മീം, മുവാസ സമർപ്പണം...

മർകസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സഖാഫി ശൂറ ആവിഷ്കരിച്ച തര്‍മീം, മുവാസ പദ്ധതിയുടെ രേഖകൾ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന് ശൂറ നേതൃത്വം കൈമാറുന്നു.
കോഴിക്കോട്: മർകസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സഖാഫി ശൂറ ആവിഷ്കരിച്ച തര്‍മീം, മുവാസ പദ്ധതി സമർപ്പണം ശ്രദ്ധേയമായി. കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുന്നത്ത് ജമാഅത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും വേണ്ടിയാണ് മർകസ് നിലകൊള്ളുന്നതെന്നും അതിനുവേണ്ടിയാവണം സഖാഫികളുടെ പ്രവർത്തനമെന്നും ഉസ്താദ് പറഞ്ഞു. മർകസ് പദ്ധതികൾക്ക് സഖാഫികൾ വലിയ പിന്തുണയാണ് നൽകിയതെന്നും അത് വലിയ മാതൃകയാണെന്നും ഉസ്താദ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മരണപ്പെട്ട ഉസ്താദുമാരെയും സഖാഫികളെയും ചടങ്ങിൽ അനുസ്മരിച്ചു. പദ്ധതിക്ക് മികച്ച പിന്തുണ നൽകിയ 1991, 1993, 1996 B, 1997, 1998, 2002, 2003, 2004, 2005, 2010, 2017, 2022 ബാച്ചുകൾക്ക് മർഹൂം എ പി മുഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ബെസ്റ്റ് പെർഫോമനസ് അവാർഡ് സമ്മാനിച്ചു.
മർകസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ അടിസ്ഥാന സൗകര്യ-വൈജ്ഞാനിക-സുസ്ഥിര സംവിധാനങ്ങളാണ് തര്‍മീം പദ്ധതിയുടെ ഭാഗമായി സമർപ്പിച്ചത്. തങ്ങളുടെ പ്രിയ കലാലയത്തോടുള്ള സ്നേഹവും കടപ്പാടും പ്രകടമാക്കുന്നതായിരുന്നു പദ്ധതിയോടുള്ള സഖാഫികളുടെ വലിയ പ്രതികരണം. സോളാർ പദ്ധതി, സാനിറ്റേഷൻ ഫെസിലിറ്റി ഇൻസ്റ്റാളേഷൻ, ക്ലാസ് റൂം-ലൈബ്രറി നവീകരണം, ശർഹുൽ ബുഖാരി പ്രസിദ്ധീകരണം, വിശ്രമകേന്ദ്രം, ഓഡിറ്റോറിയ നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ സാധ്യമാക്കിയത്. സഖാഫികൾക്കിടയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്ന മുവാസ പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സമർപ്പണ ചടങ്ങിൽ ശൂറ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ പദ്ധതിയവതരിപ്പിച്ചു. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അഡ്വ. തൻവീർ ഉമർ, ഉസ്മാൻ സഖാഫി തിരുവത്ര, സ്വാദിഖ് കൽപ്പള്ളി സംബന്ധിച്ചു. സൈദ് മുഹമ്മദ് സഖാഫി സ്വാഗതവും ദുൽകിഫിൽ സഖാഫി നന്ദിയും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...