ക്യു കൗൻ ഖുർആൻ ഫെസ്റ്റിവൽ; കാന്തപുരം ഉസ്താദ് ഇന്ന് പാറപ്പള്ളിയിൽ


പാറപ്പള്ളി: മർകസ് മാലിക് ദിനാർ വിദ്യാർഥി സംഘടന അന്നബഅ് സംഘടിപ്പിക്കുന്ന ക്യൂ കൗൻ ഖുർആൻ ഫെസ്റ്റിവലിൽ ഇന്ന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് പങ്കെടുക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, വി.എം മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാർ പുറക്കാട് ചടങ്ങിൽ പങ്കെടുക്കും. ജൂലൈ ഒന്നിന് ആരംഭിച്ച ഫെസ്റ്റിവൽ ജൂലൈ 31, ആഗസ്റ്റ് 01 എന്നീ ദിവസങ്ങളിൽ നടക്കുന്ന ഖുർആൻ കോൺഫറൻസോടെ പരിസമാപ്തിയാകും. വിവരങ്ങൾക്ക് +91 8157 885 369
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം