മർകസ് ഗ്ലോബൽ പ്രവാസി സമ്മിറ്റ് നാളെ


കോഴിക്കോട്: മർകസ് പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാന സഹകാരികളായ പ്രവാസി മലയാളികൾക്കായി ഒരുക്കുന്ന സ്നേഹ സംഗമം 'ഗ്ലോബൽ പ്രവാസി സമ്മിറ്റ്' നാളെ (വ്യാഴം)നടക്കും. വിവിധ വിദേശ രാജ്യങ്ങളിലെ പ്രവാസി നേതാക്കളും സന്നദ്ധ പ്രവർത്തകരും മർകസ് കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും സമ്മിറ്റിൽ സംബന്ധിക്കും. വ്യക്തിത്വ വികസന ക്ലാസുകൾ, ആത്മപാഠം, ആരോഗ്യവിചാരം, എക്കണോമികൽ ഗൈഡ് ലൈൻ തുടങ്ങിയ വിവിധ സെഷനുകളാണ് സമ്മിറ്റിൽ നടക്കുക.
സമ്മിറ്റ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നിർവഹിക്കും. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ സി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. ഒ കെ എം അബ്ദുറഹ്മാന്, സി പി ഉബൈദുല്ല സഖാഫി, പി എം എസ് എ ഹുസൈൻ, ഇബ്റാഹീം സുബ്ഹാൻ, സി പി സിറാജ് സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുസ്തഫ ദാരിമി, മഹ്മൂദ് ഹാജി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഉമര്‍ ഹാജി, ബശീര്‍ പെരിയ, സൈനുദ്ദീന്‍ സഖാഫി നടമ്മല്‍ പൊയില്‍, അബൂബക്കര്‍ ലത്വീഫി നടമ്മല്‍ പൊയില്‍, മഖ്ബൂൽ സഖാഫി മലേഷ്യ, ഉമര്‍ ഹാജി, അബദു റസാഖ് മുസ്ലിയാർ, അസീസ് സഖാഫി പാലോളി, മുഹമ്മദ് ഷാ ആയഞ്ചേരി, അഹ്മദ് സഖാഫി പേരാമ്പ്ര, അബ്ദു റശീദ് സഖാഫി, സുബൈര്‍ സഖാഫി, ഹബീബ് തങ്ങള്‍, അബ്ദുല്‍ ഹകീം ദാരിമി അത്തോളി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം, സത്താര്‍ തൃപ്പനച്ചി, അബ്ദുല്‍ റശീദ് സഖാഫി മുക്കം, ബശീര്‍ ഉള്ളണം, ഫൈസല്‍ ബുഖാരി വാഴയൂർ, അബ്ദു റഊഫ് പൂനൂര് തുടങ്ങിയവർ സംബന്ധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9072500614
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം