ആശയ വ്യതിചലനങ്ങളിൽ ജാഗ്രത പുലർത്തണം: കാന്തപുരം ഉസ്താദ്

ജാമിഅ മർകസ് ആർട്സ് ഫെസ്റ്റിവൽ 'ഖാഫ്'കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

ജാമിഅ മർകസ് ആർട്സ് ഫെസ്റ്റിവൽ 'ഖാഫ്'കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: അഹ്ലുസ്സുന്നയുടെ വെളിച്ചം ഹൃദയത്തെ തൊടുന്ന ഭാഷയിൽ മനുഷ്യരിലേക്ക് കൈമാറാൻ കഴിയുന്നിടത്താണ് മതപണ്ഡിതർ വിജയിക്കുന്നതെന്നും ആശയ വ്യതിചലനങ്ങളിൽ ജാഗ്രത പുലർത്തി മുന്നോട്ടു പോവണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ നടന്ന 'ഖാഫ്' ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
‘മൂല്യങ്ങൾ പുനർനിർവചിക്കുന്നു’ എന്ന പ്രമേയത്തിൽ 150ൽ പരം ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സ്വദേശി സയ്യിദ് ഷഹീറുൽ അഹ്ദൽ കലാപ്രതിഭയായും, ഹാഫിള് ബിശ്ർ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
കൺവെൻഷൻ സെന്ററിൽ നടന്ന ഫെസ്റ്റിന്റെ വിവിധ സെഷനുകളിൽ ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സീനിയർ മുദരിസ് ഉസ്താദ് വിപിഎം ഫൈസി വില്യാപ്പള്ളി, ബഷീർ സഖാഫി കൈപ്പുറം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ, സയ്യിദ് ജസീൽ കാമിൽ സഖാഫി, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, സുഹൈൽ അസ്ഹരി മുഴപ്പാലം, അബ്ദുൽ കരീം ഫൈസി വാവൂർ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉമർ സഖാഫി കാവുംപുറം, അബ്ദുൽ ഖാദർ സഖാഫി പൈലിപ്പുറം തുടങ്ങിയവർ സംസാരിച്ചു.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം