മർകസ് ഐ.ടി.ഐ പ്ലേസ്മെന്റ് ഡ്രൈവ് ആദ്യ ഘട്ടത്തിൽ നൂറു ശതമാനം.

മർകസ് ഐ.ടി.ഐ പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഐ.ടി.ഐ പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിലെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത 40 പേർക്കും തൊഴിൽ ലഭിച്ചു. റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ്, കംപ്യൂട്ടർ എഞ്ചിനിയറിംഗ് ട്രേഡുകളിലെ വിദ്യാർഥികൾക്കായാണ് കഴിഞ്ഞ ദിവസം കാമ്പസിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മറ്റു ട്രേഡുകളിലെ വിദ്യാർഥികൾക്ക് വരും ദിവസങ്ങളിൾ ഇന്റർവ്യൂ നടക്കും.
ഏതാനും വർഷമായി പഠനം പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും തൊഴിൽ ഉറപ്പുനൽകുന്ന സ്ഥാപനമാണ് മർകസ് ഐടിഐ. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സുപ്രീംകൂൾ കാലിക്കറ്റ് ,സ്റ്റാർ എയർ കണ്ടീഷനർ, ക്ലൌഡ് കൂളിംഗ് സൊലൂഷൻസ്, എ.ആർ.എം സ്ട്രോങ് കൂളിംഗ് സൊലൂഷൻ, മിത്ത് എയർകണ്ടീഷനിംഗ്, പോയിന്റ് ബ്ലാങ്ക് സൊല്യൂഷൻ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.
ഐടിഐ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി, പ്ലൈസ്മെന്റ് ഓഫീസർ ഇറാഷ് വി.കെ, ഷമീർ പി.കെ, ഡെയ്നി.പി.ടി, നിയാസ് തുടങ്ങിയവർ സംസാരിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം