മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ പഠനാരംഭം ‘ബസ്മല’ നാളെ സുൽത്വാനുൽ ഉലമ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിന് (മിസ്ക്) കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വർഷത്തെ പഠനാരംഭം ‘ബസ്മല’ നാളെ മർകസിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനവും അനുഗ്രഹ പ്രാർഥനയും നിർവഹിക്കും.
ജാമിഅ മർകസ് നേരിട്ട് നടത്തുന്നതും അക്കാദമിക് സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഈ വർഷം പ്രവേശനം നേടിയ നാനൂറോളം വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ജാമിഅ ചാൻസലർ സി. മുഹമ്മദ് ഫൈസി, പ്രോ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി.പി.എം ഫൈസി വില്യാപ്പള്ളി, സി.പി. ഉബൈദുല്ല സഖാഫി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
ചടങ്ങിൽ വിവിധ അഫിലിയേറ്റഡ് സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും അംഗീകാര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം