മർകസ് ഐഷോർ യൂണിയൻ ഉദ്ഘാടനം പ്രൗഢമായി


കാരന്തൂർ: മർകസ് ഐഷോർ അക്കാദമി സ്റ്റുഡൻസ് യൂണിയൻ ഇസ്റയുടെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രൗഢമായി. ഇനീഷ്യം 2.0 എന്ന പേരിൽ നടന്ന സംഗമം മർകസ് കെയർ ഹോംസ് ജോയിൻ്റ് ഡയറക്ടർ സി പി സിറാജുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥി കൂട്ടായ്മ വോക്സ് ഫോറത്തിൻ്റെ പ്രഖ്യാപനവും ചാന്ദ്രദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഐഷോർ വൈസ് പ്രിൻസിപ്പൽ സ്വഫ്വാൻ നൂറാനി അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ കെ.കെ, മുഹ്യുദ്ദീൻ കുട്ടി സഖാഫി, ഉവൈസ് നൂറാനി, ഫള്ൽ ബുഖാരി സംസാരിച്ചു. മുഹമ്മദ് ഹാശിം സ്വാഗതവും സിയാദ് അരീക്കോട് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം