പ്രൗഢമായി മീലാദ് ഘോഷയാത്ര


കോഴിക്കോട്: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗരത്തിൽ നടന്നു. മർകസ് കോംപ്ലക്സ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മാവൂർ റോഡ്, സരോവരം പാലം വഴി സ്വപ്നനഗരിയിലെ സമ്മേളന നഗരിയിൽ പ്രൗഢമായി സമാപിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു.
പ്രവാചകൻ മുഹമ്മദ് നബിയുടെ(സ) സന്ദേശങ്ങളും പരസ്പരസ്നേഹവും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് സി മുഹമ്മദ് ഫൈസി, സയ്യിദ് ജലാലുദ്ദീൻ വൈലത്തൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സി.പി. ഉബൈദുല്ല സഖാഫി, ടി. കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, ഉസ്മാൻ സഖാഫി തിരുവത്ര, ബശീർ സഖാഫി കൈപ്പുറം, ഇബ്രാഹിം സഖാഫി താത്തൂർ, ജി. അബൂബക്കർ, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം തുടങ്ങിയവർ നേതൃത്വം നൽകി.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം