എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ കാന്തപുരം അനുശോചിച്ചു


കോഴിക്കോട്: അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവും വയനാട് എംപിയുമായ എം. ഐ ഷാനവാസിന്റെ നിര്യാണത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിനായി സേവനം ചെയ്യുന്നതിൽ സദാ കർമ്മനിരതനായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസം നേടിയതിനാൽ , പാർലമെന്റിൽ പാർശ്വവൽകൃതരുടെ അവകാശങ്ങൾക്കായി വ്യക്തതയോടെയും ശക്തമായും ശബ്ദമുയർത്താൻ അദ്ദേഹത്തിനായി. സുന്നി സംഘടനകളുമായും മർകസുമായും പതിറ്റാണ്ടുകളായി മികച്ച ബന്ധമായിരുന്നു ഷാനവാസിന് ഉണ്ടായിരുന്നത്. ന്യായമായ അവകാശങ്ങൾ നേടിത്തരാൻ അദ്ദേഹം ആത്മാർത്ഥമായ ഇടപെടലുകൾ നടത്തി: കാന്തപുരം പറഞ്ഞു. എം.ഐ ഷാനവാസിനായി പ്രാർത്ഥന നടത്താനും ജനാസ നിസ്കാരിക്കാനും കാന്തപുരം അഭ്യർത്ഥിച്ചു.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം