"
പൂനൂർ:മദീനത്തുന്നൂർ നാദിദ്ദഅവ ശരീഅ കൗൺസിൽ മാർച്ച് ഏഴിന് മർകസ് ഗാർഡനിൽ സംഘടിപ്പിക്കുന്ന ശരീഅ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു. ""ഇസ്ലാമിക ശരീഅത്ത്: ആധുനിക വായനകൾ"" എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് മൂന്ന് സെഷനുകളിലായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. "മദ്ഹബും ഇസ്ലാമിക ശീഅത്തും" എന്ന സെഷനിൽ മഖാസിദു ശ്ശരീഅ, നൂനപക്ഷ ഫിഖ്ഹ്, ആൻ്റി മദ്ഹബിസം എന്നീ വിഷയങ്ങളും
"ആധുനിക സാങ്കേതിക വിദ്യകൾ; ശാഫി മദ്ഹബ് വായന" എന്ന സെഷനിൽ റോബോട്ടിക്സ്, ഡിജിറ്റൽ മണി, ഇ-മാർക്കറ്റിംഗ് എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.അവസാന സെഷനിൽ
"ഇസ്ലാം, ഖുർആൻ; അതിഭൗതികതയും സത്യാനന്തര യുക്തിവാദവും" എന്ന പ്രമേയത്തിൽ വിശ്വാസ സൗന്ദര്യം,അതിഭൗതികത, ആധുനിക ശാസ്ത്രവും ഫിലോസഫിയും വിശകലനം ചെയ്യും.ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി,അബ്ദുള്ള സഖാഫി മലയമ്മ,അബ്ദുൽ ജലീൽ സഅദി രണ്ടത്താണി തുടങ്ങയവർ നേത്രത്വം നൽകും.വ്യത്യസ്ഥ വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ ഗവേഷകർ അവതരിപ്പിക്കും. രജിസ്ട്രേഷന് + 91 9746787315, +919846813171, മെയിൽ: shariaconferencemnc2019@gmail.com, വെബ് സൈറ്റ്: www.markazgarden.org "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved