വെസ്റ്റ്ബംഗാള്: ജനുവരി 15,16 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ആവനോക്സ് മര്‍കസ് ദേശീയ ഫെസ്റ്റിന്റെ ഭാഗമായി പ്രിസം ഫൗണ്ടേഷന് നടത്തുന്ന സഫര്‍ 20 മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം നയിക്കും. കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി, കുഞ്ഞാവ ഹാജി, നൂറു ഖത്തര്‍, സുബൈര്‍ ചേറന്ഞ്ചേരി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളും യാത്രയില്‍ അനുഗമിക്കും. "ആനന്ദ നഗരിയുടെ സൗകുമാര്യതയിലേക്ക് ഒരു യാത്ര" എന്ന പ്രമേയത്തില്‍ നടക്കുന്ന "പ്രിസം സഫര്‍20" മര്‍കസ് 43-ാം വാര്‍ഷികത്തിന്റെ പ്രചാരണം കൂടിയാണ്. ബംഗാള്‍ മുസ്ലിങ്ങളുടെ ജീവിത പരിച്ഛേതങ്ങള് പകര്‍ത്തുന്ന ഈ യാത്ര മര്‍കസ് ദേശീയ മുന്നേറ്റങ്ങളുടെ നേര്‍കാഴ്ച കൂടിയാവും. ജനുവരി പതിനാല് മുതല്‍ പതിനേഴ് വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലെ പുരാതന നഗരമായ കൊല്‍ക്കത്ത കേന്ദ്രമാക്കിയാണ് സഫര്‍ ക്രമീകരിച്ചിട്ടുള്ളത്. ചരിത്രം, സംസ്കാരം, ആത്മീയം, വിജ്ഞാനം, വാണിജ്യം എന്നീ ബഹുമുഖ ലക്ഷ്യങ്ങളോടെയുള്ള യാത്ര വേറിട്ട അനുഭവമായിരിക്കും. പ്രിസം എക്സിക്യൂട്ടീവ് അഡ്വ.മുഹമ്മദ് ശംവീല്‍ നൂറാനിയാണ് കോഡിനേറ്റര്‍. താല്പര്യമുള്ളവര്ക്ക് +91 8907615967 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved