അൽഖലം ആർട്സ് ഫെസ്റ്റ് സമാപിച്ചു
നൂറ്റി ഇരുപത് ഇനങ്ങളിൽ നാല് ഗ്രൂപ്പുകളിലായി ഇരുനൂറോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്....

നൂറ്റി ഇരുപത് ഇനങ്ങളിൽ നാല് ഗ്രൂപ്പുകളിലായി ഇരുനൂറോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്....
കാരന്തൂർ: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർത്ഥി സംഘടന ഉസ് വതുൻ ഹസന സ്റ്റുഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അൽഖലം ആർട്സ് ഫെസ്റ്റ് സമാപിച്ചു. നൂറ്റി ഇരുപത് ഇനങ്ങളിൽ നാല് ഗ്രൂപ്പുകളിലായി ഇരുനൂറോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. മൂന്ന് ദിവസങ്ങളിലായി മർകസ് ക്യാമ്പസിൽ നടന്ന പ്രധാന മത്സരങ്ങൾക്ക് ശേഷം മർജാൻ, സൈതൂൻ, റുമ്മാൻ ഗ്രൂപ്പുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജീനിയസ് ഓഫ് ഖുർആൻ അവാർഡ് അലി ഹിജാസി എടരിക്കോടും കലാപ്രതിഭയായി മുഹമ്മദ് റാഫി കുറ്റിക്കടവും സർഗ്ഗ പ്രതിഭയായി സിയാദ് ഇബ്റാഹീം മംഗലാപുരവും തെരഞ്ഞെടുക്കപ്പെട്ടു. ഹാഫിള് സ്വാദിഖലി ഫാളിലിയും സംഘവും നശീദയും മഹ്ഫൂസ് റിഹാൻ, അമീൻ നരിക്കോട് സംഘങ്ങൾ ഇശൽ നൈറ്റും അവതരിപ്പിച്ചു. പി പി സ്വാദിഖിൻ്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും നടന്നു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് സഖാഫി മൂർക്കനാട് അധ്യക്ഷത വഹിച്ചു. സി പി ഉബൈദുല്ല സഖാഫി, പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, ഹാഫിള് അബൂബക്കർ സഖാഫി, ഉനൈസ് മുഹമ്മദ്, കെ കെ ശമീം സംസാരിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved