വിദ്യാർഥികൾ കാലത്തോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തരാകണം: ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മൂല്യച്യുതിയുടെ ഈ കാലഘട്ടത്തിൽ ധർമ്മവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ വിദ്യാർഥികൾ പ്രാപ്തരാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് സെക്രട്ടറിയുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രസ്താവിച്ചു. മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടിഎ പ്രസിഡന്റ് അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജിത് സി. വി. മുഖ്യാതിഥിയായി പങ്കെടുത്തു. മർകസ് എജുക്കേഷൻ അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിൻ ഡയറക്ടർ ഷമീം കെ. കെ., ഹെഡ്മാസ്റ്റർ നിയാസ് ചോല, മർകസ് എയ്ഡഡ് സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ നവാസ്, വാർഡ് മെമ്പർ ബിജു പൂതക്കണ്ടി, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി, നൗഫൽ പെരുമണ്ണ, ഇസ്സുദ്ദീൻ സഖാഫി, ഒ. ടി. ശഫീഖ് സഖാഫി, ജലീൽ അഹ്സനി കാന്തപുരം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റസിയ എ. പി. നന്ദിയും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം