മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബ്രിഡ്ജ് കോഴ്സിന് തുടക്കമായി

ബ്രിഡ്ജ് കോഴ്സിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് നിർവഹിക്കുന്നു.

ബ്രിഡ്ജ് കോഴ്സിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് നിർവഹിക്കുന്നു.
കോഴിക്കോട്: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബ്രിഡ്ജ് കോഴ്സിന് ആരംഭം കുറിച്ചു. നവാഗതർക്കായി സംഘടിപ്പിക്കുന്ന ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ബ്രിഡ്ജ് കോഴ്സിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് നിർവഹിച്ചു. രണ്ടാം ദിവസം 'ബിൽഡ് യുവർ വിഷൻ' എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സെഷനിൽ കരിയർ കോച്ച് സി കെ എം റഫീഖ് ക്ലാസെടുത്തു.
മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സാലിഹ് ഒ അധ്യക്ഷത വഹിച്ചു. ഫാസിൽ നൂറാനി, ഷമീർ മലപ്പുറം, ഹസനുൽ ബസരി പി കെ, നിഖിൽ ദേവ്, ഷജിത് കെ. പി, അഖിന, നൂർജഹാൻ, ഷിംന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം