മീം കവിയരങ്ങ്: കവിതകള്‍ ക്ഷണിച്ചു
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...

ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...

കോഴിക്കോട്: പ്രവാചകന് മുഹമ്മദ് നബി പ്രമേയമാകുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിച്ചു. മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ വിവര്‍ത്തനമല്ലാത്ത കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ജൂനിയര്‍ മീം അവാര്‍ഡ് സമ്മാനിക്കും. അതോടൊപ്പം, തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേര്‍ക്ക് കവിയരങ്ങില്‍ കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാര് നേതൃത്വം നല്കുന്ന സാഹിത്യ ശില്പശാലയില് പങ്കെടുക്കാനും അവസരം ലഭിക്കും. കവിതയോടൊപ്പം പേര്, വയസ്സ്, വിദ്യാര്‍ഥികളാണെങ്കില്‍ സ്ഥാപനത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. ഓഗസ്റ്റ് 22, 23 തീയതികളിലായി കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുക.
ഓഗസ്റ്റ് 8-ന് മുമ്പായി meem@markazknowledgecity.com എന്ന ഇ-മെയിലിലേക്കാണ് കവിതകള്‍ അയക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് +91 7510 814 907 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ് എന്നും സംഘാടകര്‍ അറിയിച്ചു.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം