കോഴിക്കോട് : മർകസ് റൂബി ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം നാളെ (വെള്ളി ) വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടക്കും. ശരീഅത്തും ആധുനിക നിയമവ്യവസ്ഥയും : സംഘർഷവും സഹവർത്തിത്വവും എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണവും തുടർന്ന് സദസ്യരുമായുള്ള സംവാദവും നടക്കും. മർകസ് നോളേജ് സിറ്റിയിലെ ഗവേഷണ സംരംഭമായ മലൈബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിൽ വിവിധ വിദ്യാഭ്യാസ -ഗവേഷണ സംരംഭങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റൂബി ജൂബിലി ലക്ച്ചർ സീരീസിലെ രണ്ടാമത് പ്രഭാഷണമാണിത്. കൊണ്ടോട്ടി ബുഖാരി ദഅവ കോളേജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരിപാടിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9072500409, 9495762449 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved