മര്‍കസ് ക്വീന്‍സ് ലാന്റ് ലോഞ്ചിങ് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നിര്‍വ്വഹിച്ചു


കുന്നമംഗലം: ബിരുദ-ബിരുദാനന്തര പഠനത്തിന് വിദ്യാര്‍ത്ഥിനികള്‍ക്കായി അത്യാധുനിക സംവിധാനത്തോടെ മര്‍കസ് നോളേജ് സിറ്റിയിലൊരുങ്ങുന്ന ക്വീന്‍സ് ലാന്റ് ലോഞ്ചിംഗ് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി നിര്‍വഹിച്ചു. രാവിലെ 10.30ന് മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റിയില്‍ പത്ത് ഏക്കറില്‍ നാല് സമുച്ചയങ്ങളിലായി 125,000 സക്വയര്‍ഫീറ്റില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരുങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി കാമ്പസാണ് ക്വീന്‍സ് ലാന്റ്. അന്തര്‍ദേശീയ സര്‍വ്വകലാശാലകളുടെ അക്കാദമിക സഹകരണത്തോടെ ആരംഭിക്കുന്ന ക്വീന്‍സ് ലാന്റില്‍ സ്കൂള്‍ ഓഫ് ഫാമിലി മാനേജ്മെന്റ് ആന്റ് പാരന്റിംഗ്, റിസര്‍ച്ച് സെന്റര്‍, സ്റ്റുഡന്റ്സ് വില്ലേജ്, മള്‍ട്ടി ലിംഗ്വസ്റ്റിക് സ്റ്റഡി സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി, സ്കില്‍ ഡവലപ്മെന്റ് അക്കാദമി, സയന്‍സ് തീയ്യേറ്റര്‍, ഹെല്‍ത്ത് ക്ലിനിക്ക്, ഷോപ്പിംഗ് ഹബ്ബ്, ഫിഖ്ഹുല്‍ മര്‍അഃ, ഖുര്‍ആനിക് പ്ലാനറ്റ് എന്നിവ നിര്‍മിക്കും. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന ക്വീന്‍സ് ലാന്റ് ലോഞ്ചിംഗ് ചടങ്ങില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, തൊടിയൂര്‍ കുഞ്ഞി മുഹമ്മദ് മൗലവി, പി.ടി.എ റഹീം എം.എല്‍.എ, സി.മുഹമ്മദ് ഫൈസി, ഡോ.അബ്ദുസ്സലാം, ടി.പി ജയചന്ദ്രന്, അഡ്വ. പി.എസ് ശ്രീധരന് പിള്ള, അഡ്വ. നൗഷാദ്, എ.പി അബ്ദുല്‍ കരീം ഹാജി, മുകറമുള്ള ഖാന്, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു.
ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...
2, 4, 6, 9 റാങ്കുകളാണ് നേടിയത്...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം