മെഹ്ഫിലെ നശീദ: സാംസ്കാരിക സായാഹ്നം ജനുവരി 3ന്


കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സായാഹ്നം മെഹ്ഫിലെ നശീദ ജനുവരി 3 ബുധനാഴ്ച വൈകുന്നേരം 5 മണി മുതല്‍ മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കും. മാപ്പിള കലാ രംഗത്തെ പ്രമുഖരെ ആദരിക്കലും മാപ്പിള കലാകാരന്മാരുടെ ഇഷല്‍ മേളയും പരിപാടിയില്‍ നടക്കും. മാപ്പിള കലാ സാഹിത്യ രംഗത്തെ പ്രശസ്തരായ മൂസ എരഞ്ഞോളി, ബാപ്പു വെള്ളിപ്പറമ്പ്, പക്കര്‍ പന്നൂര്, ഒ.എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്, ചെലവുര്‍ കെ.സി അബൂബക്കര്‍, കോയ കാപ്പാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും. പ്രകാശ് മണ്ണൂര്‍, സിയാഉല്‍ ഹഖ്, എം.എ ഗഫൂര്‍, റഷീദ് പുന്നശ്ശേരി, നിയാസ് ചോല, നസീബ് നിലമ്പൂര്‍, ബക്കര്‍ കല്ലോട്, മുബഷിര്‍ കൊണ്ടോട്ടി, നൗഫല്‍ പാലാഴി, അന്‍വര്‍ അമന്, മുബഷിര്‍ പെരിന്താറ്റിരി എന്നിവര്‍ വിവിധ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം