സഊദി ഇന്ത്യൻ കോൺസുൽ ജനറൽ നൂർ ഹസൻ ശൈഖ് മർകസ് സന്ദർശിച്ചു


കോഴിക്കോട്: പ്രമുഖ ഇന്ത്യൻ നയതന്ത്ര വിദഗ്ധനും സഊദി അറേബ്യയിലെ ഇന്ത്യൻ ഹജ്ജ് കോൺസുൽ ജനറലുമായ മുഹമ്മദ് നൂർ ഹസൻ ശൈഖ് മർകസ് സന്ദർശിച്ചു. എട്ടുവർഷമായ ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഥമ കേരള സന്ദർശനമാണ് ഇത്. മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്നും സാമൂഹിമായി പിന്നാക്കം നിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള യത്നങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും കുറ്റമറ്റ രീതിയിൽ അവരുടെ വരവും പോക്കും, തീർത്ഥാടന കർമ്മങ്ങൾ നിർവ്വഹിക്കലും നടത്തുന്നതിൽ പ്രശംസനീയമാണ് ഹജ്ജ് കമ്മറ്റികൾ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അദ്ദേഹത്തിന് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് വൈസ് ചാൻസലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ,ഹസ്സൻ സഖാഫി തറയിട്ടാൽ എന്നിവർ പ്രസംഗിച്ചു.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം