ഇരുപത്തഞ്ചാം രാവിലെ ആത്മീയ സമ്മേളനം: മര്‍കസ് നഗര്‍ പ്രാര്‍ത്ഥനാ സാഗരമായി


കുന്നമംഗലം: റമളാന്‍ ഇരുപത്തഞ്ചാം രാവില്‍ കാരന്തൂര്‍ മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളെത്തി. പാപമോചന പ്രതീക്ഷയുമായി എത്തിയ വിശ്വാസികള്‍ പ്രത്യേക പാപശുദ്ധീകരണ പ്രാര്‍ത്ഥനയായ തൗബയിലും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണത്തിലും പങ്കെടുത്തു. ലോകസമാധാനത്തിനും ദുരിതമനുഭവിക്കുന്ന അഭയാര്ത്ഥികളുള്പ്പെടെയുള്ള മനുഷ്യ സമൂഹത്തിന്റെ വിമോചനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടന്നു. രാത്രി പത്ത് മണിക്ക് തുടങ്ങിയ ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന് സഖാഫി, സി. മുഹമ്മദ് ഫൈസി, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്, ഡാ എ.പി അബ്ദുല്‍ ഹകീം അസ് ഹരി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. തൗബ, തഹ്ലീല്, ഇസ്തിഗ്ഫാര്‍ മജ്ലിസുകള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്കി. അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് അബ്ദുസ്വബൂര് ബാഹസന്‍ പങ്കെടുത്തു. സമാപന പ്രാര്‍ത്ഥനക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കി. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ആധ്യാത്മിക പഠന സെഷനില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. യോഗയോ നിസ്കാരമോ എന്ന വിഷയത്തില്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ് ഹരിയും ആത്മീയതയുടെ അനുഭൂതികള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ സഖാഫി വെണ്ണക്കോടും പ്രഭാഷണം നടത്തി. അസര്‍ നമസ്കാരാനന്തരം ബദര്‍ മൗലിദ് പാരായണച്ചടങ്ങില് സയ്യിദ് പി.കെ.എസ് തലപ്പാറ പ്രാര്‍ത്ഥന നടത്തി. ഡോ. ഇ.എന്‍ അബ്ദുല്ലത്തീഫ്, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹീം പഭാഷണം നടത്തി. മഗ്രിബിന് നടന്ന സമൂഹ നോമ്പ്തുറയില്‍ അയ്യായിരത്തോളം വിശ്വാസികള്‍ സംബന്ധിച്ചു. സി. മുഹമ്മദ് ഫൈസി സ്വാഗതവും വി.എം കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം