കോഴിക്കോട് : സുസ്ഥിര സമൂഹം , സുഭദ്ര രാഷ്ട്രം എന്ന ശീർഷകത്തിൽ നടക്കുന്ന മർകസ് 43 വാർഷിക സമ്മേളന അനുബന്ധമായി പൂനൂർ മർകസ് ഗാർഡനിൽ സംഘടിപ്പിച്ച ഗ്ലോബൽ നൂറാനി മീറ്റ് സമാപിച്ചു. ധൈഷണികവും വൈജ്ഞാനികവുമായ ഒട്ടേറെ സംവാദങ്ങളും അനുഭവങ്ങളും സമ്മാനിച്ച രണ്ട് ദിവസത്തെ പരിപാടി പ്രിസം ഫൗണ്ടേഷനാണ് സംഘടിപ്പിച്ചത് . രാജ്യത്തിനകത്തും പുറത്തും വ്യത്യസ്തമായ പഠന -സേവന - ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുന്നൂറോളം യുവ പണ്ഡിതർ പരിപാടിയിൽ പങ്കെടുത്തു . ആത്മീയം , സുസ്ഥിരത , കർമശാസ്ത്രം , സമൂഹം , കുടുംബം , പ്രാസ്ഥാനികം തുടങ്ങി വ്യത്യസ്ത സെഷനുകൾക്ക് കാന്തപുരം എ .പി അബൂബക്കർ മുസ്ലിയാർ , ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി , ചെറുശോല അബ്ദുൽ ജലീൽ സഖാഫി , ഇ.വി അബ്ദുറഹ്മാൻ ഹാജി , ഡോ. ഷൗക്കത് കാമിലി ,മജീദ് അരിയല്ലൂർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് അബ്ദുലത്വീഫ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുഹൈറുദ്ധീൻ നൂറാനി ആമുഖ ഭാഷണം നടത്തി. എക്സികുട്ടീവ് ഡയറക്ടർ സുബൈർ നൂറാനി മോഡറേറ്ററായി ഗ്രൂപ്പ് ഡിസ്കഷൻ നടന്നു.ഗസൽ സന്ധ്യക്ക് സയ്യിദ് സുഹൈൽ നൂറാനി , ഫാസിൽ നൂറാനി,സഈദ് നൂറാനി നേതൃത്വം നൽകി.പ്രിസം ബോർഡ് മെമ്പർ ജാഫർ നൂറാനി സ്വാഗതവും മദീനതുന്നൂർ ജോ.ഡയറക്ടർ ആസഫ് നൂറാനി നന്ദിയും പറഞ്ഞു.
കുടുംബിനികൾക്കായുള്ള ആത്മീയം,ആരോഗ്യം, ഓണ്ടർപ്രണർഷിപ് എന്നീ സെഷനുകൾക്ക് മുഹ്സിന അബ്ദുൽ ഹകീം ,ഡോ. റംസീയ ശംവീൽ ,സുമയ്യ ഉനൈസ് നരിക്കോട് , തന്നൂറ എന്നിവർ നേതൃത്വം നൽകി.അഡ്വ. ശംവീൽ നൂറാനി സ്വാഗതവും ഡോ. ഫാത്തിമ നസീം നന്ദിയും പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved