മർകസ് സമ്മേളന പ്രചരണോദ്ഘാടനം വെള്ളിയാഴ്ച


കുവൈത്ത് | ഏപ്രിൽ ഒമ്പത് മുതൽ 12 വരെ നടക്കുന്ന മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ നാൽപ്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ കുവൈത്ത് നാഷനൽ പ്രചരണോദ്ഘാടനം നാളെ (വെള്ളി) വൈകീട്ട് ആറ് മണിക്ക് ദസ്മ ടീച്ചേർസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.
മർക്കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഐ സി എഫ്, ആർ എസ് സി, കെ സി എഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം