ത്രിദിന സന്ദര്‍ശനത്തിനായി കാന്തപുരം ശ്രീലങ്കയിലെത്തി


കൊളംമ്പൊ: ത്രദിന സന്ദര്‍ശനത്തിനായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ശ്രീലങ്കയിലെത്തി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ബെറുവാലയിലെ ജാമിഅതുല്‍ ഫാസിയാത്തുഷ് ഷാസുലിയ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക സമ്മേളനത്തില്‍ കാന്തപുരം മുഖ്യാതിഥിയായി സംബന്ധിക്കും. തുടര്‍ന്ന് മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്ന് കാന്തപുരം ട്വിറ്ററില്‍ കുറിച്ചു. മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം ഡിസംബര്‍ 2ന് ദുബൈ മര്‍കസ് സംഘടിപ്പിക്കുന്ന യു.എ.ഇ ദിനാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ കാന്തപുരം തിരിക്കും.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം