കോഴിക്കോട് : കോഴിക്കോട് കാരന്തൂരിലെ മർകസ് കാമ്പസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ പ്രൗഢമായി. മർകസ് കാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പതാക ഉയർത്തൽ കർമത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ചടങ്ങ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ഇന്ത്യ രാജ്യത്തിനു മഹത്തായ പൈതൃകവും സംസ്കാരവുമുണ്ടെന്നും ഓരോ കാലഘട്ടങ്ങളിലും വരുന്ന പരാധികാരികൾ ഭരണഘടനയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ഔന്നിത്യത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കേണ്ടതുണ്ടന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വ്യത്യസ്തമാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ഘടകം വൈവിധ്യങ്ങളായ സംസ്കാരങ്ങൾക്കും മതങ്ങൾക്കും ഇവിടെ ലഭിക്കുന്ന തുല്യപരിഗണയും നീതിയുമാണ്. അടിസ്ഥാനപരമായി ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ആവണം ഭരണാധികാരികളുടെ ലക്ഷ്യം : കാന്തപുരം പറഞ്ഞു. നിയാസ് ചോല, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, കുട്ടി നടുവട്ടം, ശമീം കൽപ്പേനി പ്രസംഗിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved