കോഴിക്കോട്: മര്‍കസ് സ്റ്റുഡന്‍സ് യൂണിയന് ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഖാഫ 18 മര്‍കസ് ആര്‍ട്സ് ഫെസ്റ്റിന് പ്രൗഢമായ സമാപനം. ടീം നിഹായ, ടീം ബിദായ, ടീം കിഫായ, ടീം ഹിദായ എന്നീ നാലു ടീമുകളിലായി 83 ഇനങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. ടീം കിഫായ വിന്നേഴ്സ് കിരീടത്തിനും ടീം ബിദായ റണ്ണേഴ്സ്അപ് കിരീടത്തിനും അര്‍ഹരായി. റാഫി വെണ്ണക്കോട് കലാപ്രതിഭയായും മുനീര്‍ എരുവാട്ടി സര്‍ഗപ്രതിഭയായും എ,ബി,സി സോണ്‍ ടോപ്പോഴ്സായി യഥാക്രമം മുനീര്‍ എരുവാട്ടി, റമളാന്‍ അബൂബക്കര്‍, നസ്റുറഹ്മാന് പുത്തന്‍കുന്ന് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വി.പി.എം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സംഗമം ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മര്‍കസ് എ.ജി.എം ഉനൈസ് മുഹമ്മദ്, അഡ്വ. സിദ്ധീഖ്, സയ്യിദ് മുസമ്മില്‍ തിരൂര്‍ക്കാട്, പി.ടി മുഹമ്മദ് രണ്ടത്താണി സംസാരിച്ചു. ലതീഫ് സഖാഫി പെരുമുഖം, ചിയ്യൂര് മുഹമ്മദ് മുസ്ലിയാര്, അബ്ദുല്‍ കരീം ഫൈസി, അക്ബര്‍ ബാദുഷ സഖാഫി, സയ്യിദ് ഉവൈസ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി അറുവാള്‍ സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved