മുക്കം: മര്‍കസ് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്മോയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പണി തീര്‍ത്ത "റൈഹാന്‍" ഭവനം മുക്കം മാങ്ങാപൊയിലില്‍ ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഓസ്മോക്ക് കീഴില്‍ നാല് വീടുകളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുന്നു. റിലീഫ് വിതരണം, കിണര്‍ നിര്‍മാണം, വിവാഹ സഹായം, ചികിത്സാ സഹായം തുടങ്ങിയവയും സംഘടനക്ക് കീഴില്‍ നടക്കുന്നുണ്ട്. ചടങ്ങില്‍ സി. മുഹമ്മദ് ഫൈസി, ലതീഫ് സഖാഫി, സയ്യിദ് ജാഫര്‍ കോയ, മുക്കം നഗരസഭ കൗണ്‍സിലര്‍ സുലൈമാന്‍, ബഷീര്‍ പാലാഴി, മുജീബ് റഹ്മാന് കക്കാട്, ശരീഫ് ആന്ത്രോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് അടിവാരം, ഉമര്‍ കുണ്ടായി, യു.കെ ഖാസിം സഖാഫി, ഒ.ടി നസീര്‍, ഹസന് കൊട്ടപ്പുറം, മന്‍സൂര്‍ നഈമി, അലി താമരശ്ശേരി, ബഷീര്‍ കാക്കൂര്‍, അന്‍വര്‍ കോളിക്കല്‍, റഷീദ് മലയമ്മ, മുഹമ്മദ് കുറ്റിക്കാട്ടൂര്‍ ഭവന നിര്‍മാണത്തിന് നേതൃത്വം നല്കി.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved